മലദ്വാരഫിസ്റ്റുല:- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ

▪️എന്താണ് മലദ്വാര ഫിസ്റ്റുല?

മലദ്വാരത്തിനുള്ളിൽ നിന്നും ഒരു നാളം രൂപപ്പെട്ട് മലദ്വാരത്തിന് വെളിയിലായി അവസാനിക്കുകയും ഇതിലൂടെ പഴുപ്പും
അപൂർവമായി രക്തവും വെളിയിലുള്ള ദ്വാരത്തിലൂടെ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഫിസ്റ്റുല.

▪️മലദ്വാര ഫിസ്റ്റുല ഉണ്ടാകാൻ കാരണമെന്ത്?

90% ഫിസ്റ്റുലയും ഉണ്ടാകാൻ കാരണം മലദ്വാരത്തിന് ഒന്നര സെൻറീമീറ്റർ മുകളിലുള്ള ഭാഗത്ത് കാണുന്ന മലദ്വാര ഗ്രന്ഥികൾ (crypto anal glands) അണുസംക്രമണത്തിന് വിധേയമായി പരു (perianal abscess) രൂപപ്പെടുകയും അത് പൊട്ടി കാലക്രമേണ ഫിസ്റ്റുല രൂപപ്പെടുകയും ചെയ്യുന്നു .ഇത്തരം ഫിസ്റ്റുലകളെ പ്രാഥമിക ഫിസ്റ്റുലകൾ (Primary anal fistula) എന്ന് വിളിക്കുന്നു. എന്നാൽ 10% ഫിസ്റ്റുലകൾ മറ്റു രോഗങ്ങളുടെ അനുബന്ധമായി ആണ് ഉണ്ടാകുന്നത്. ഉദാഹരണമായി വൻകുടലിലെ ക്ഷയരോഗം, crohn’s disease, ulcerative colitis തുടങ്ങിയ വൻകുടലിലെ നീർക്കെട്ടു കാരണവും മറ്റു നിരവധി കാരണം കൊണ്ടും ഉണ്ടായേക്കാം.

▪️ ഫിസ്റ്റുല ഒരു മഹാരോഗമാണോ?

എല്ലാ ഫിസ്റ്റുലകളും ഒരുപോലെയല്ല .അവയെ പ്രധാനമായി രണ്ടായി തിരിക്കാം. ലളിതമായ ഫിസ്റ്റുലകളെന്നും (simple fistula) സങ്കീർണമായ ഫിസ്റ്റുലക ളും ( complex fistula). ഇതിൽ ലളിതമായ ഫിസ്റ്റുലകൾ വളരെ ചെറിയ സർജറി കൊണ്ടു തന്നെ പൂർണ്ണമായി ഭേദപ്പെടുത്താനാകും .എന്നാൽ സങ്കീർണ ഫിസ്റ്റുലകൾ സർജറിക്ക് വിധേയമായാൽ പല അനുബന്ധ സങ്കീർണതകളും കണ്ടുവരുന്നുണ്ട് .അതുകൊണ്ടാണ് സങ്കീർണ ഫിസ്റ്റുലയെ ഒരു മഹാരോഗമായി പരിഗണിക്കുന്നത്.

▪️ ഏതു മരുന്ന് കഴിച്ചാൽ ആണ് ഫിസ്റ്റുല പൂർണ്ണമായി ഭേദപ്പെടുത്താനാകുന്നത്?

രോഗികളിൽ കാണുന്ന പൊതുവായ സംശയമാണിത് .ആദ്യം മനസ്സിലാക്കേണ്ടത് ഫിസ്റ്റുല എന്നത് അലോപ്പതി/ ആയുർവേദം /ഹോമിയോ/ ഒറ്റമൂലി/ നാട്ടുമരുന്ന് ചികിത്സകൾ കൊണ്ട് ലളിതമായ ഫിസ്റ്റുകളെ പോലും ഭേദപ്പെടുത്താൻ ആകില്ല എന്നതാണ്. പൊതുവേ കണ്ടുവരുന്നത് രോഗികൾ ഹോമിയോ/ നാട്ടുമരുന്നുകൾ വർഷങ്ങളായി ഉപയോഗിക്കുകയും രോഗം സങ്കീർണ്ണമാവുകയും ചെയ്യുന്നതായാണ്. അതുകൊണ്ട് ഫിസ്റ്റുല ഒരുകാലത്തും മരുന്നു കൊണ്ട് മാറില്ല. പരസ്യങ്ങളിലൂടെ ഫിസ്റ്റുലക്ക് മരുന്ന് വാങ്ങി കഴിച്ചത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാവുകയില്ല. എന്തുകൊണ്ടെന്നാൽ ഫിസ്റ്റുലയുടെ നാളം മലദ്വാരത്തിനുള്ളിൽ തുറന്നിരിക്കുന്നതിനാൽ ദ്രാവക രൂപത്തിലുള്ള മലം ഈ നാളത്തിൽ പ്രവേശിക്കുകയും പഴുപ്പ് സംജാതമാവുകയും ചെയ്യും എന്നതുകൊണ്ടാണ്.

▪️ ഫിസ്റ്റുലകൾ പലതരത്തിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതൊക്കെയാണ് അവ?

Submucosal fistula, intersphincteric fistula, transphincteric fistula, suprasphincteric fistula,extrasphincteric fistula, rectovaginal fistula,horse shoe fistula, തുടങ്ങി അനവധിയായ ഫിസ്റ്റുലകളുണ്ട്. ഇതിൽ ആദ്യം പറഞ്ഞവ മാത്രമേ സുഖകരമായി ചികിത്സിച്ച് ഭേദപ്പെടുത്താനാകു. ബാക്കി പറഞ്ഞതെല്ലാം സങ്കീർണമായ ഫിസ്റ്റുലകളാണ്. അതായത് സർജറിയിൽ മല നിയന്ത്രണ ശേഷിക്ക് തകരാർ ഉണ്ടാവുക, വീണ്ടും ആവർത്തിച്ചു വരിക, വലിയ മുറിവുകളും മാസങ്ങളുടെ ബെഡ് റെസ്റ്റും വേണ്ടിവരുന്ന ഫിസ്റ്റുലകളാണ്.

▪️ ഒരാളിൽ കാണുന്ന മലദ്വാര ഫിസ്റ്റുല ലളിതമാണോ സങ്കീർണ്ണമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?

Transanal ultrasound,MRI Fistulogram തുടങ്ങിയ സ്കാനിംഗ് ടെസ്റ്റുകളുടെ സഹായത്തോടെ നിർണയിക്കാം. ഇതിൽ തന്നെ കൂടുതൽ വ്യക്തത MRI fistulogram ആണ്.

▪️ ഫിസ്റ്റുലക്ക് ഉള്ള ശരിയായ/ വിജയപ്രദമായ ചികിത്സ എന്താണെന്ന് പറയാമോ?

ആധുനിക വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലുമാണ് ഫിസ്റ്റുലക്കുള്ള ശരിയായ ചികിത്സ ഉള്ളത് .
ആധുനിക വൈദ്യശാസ്ത്രത്തിൽ ഒട്ടനവധി ചികിത്സ മാർഗങ്ങൾ ഉണ്ട്. ഫിസ്റ്റുലയുടെ സങ്കീർണത അനുസരിച്ചാണ് ഡോക്ടർമാർ ഏത് ചികിത്സ വേണമെന്ന് തിരഞ്ഞെടുക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ സാധാരണയായി ചെയ്യുന്നത് Fistulectomy,Fistulotomy, Fibrin glue,VAAFT, Laser,LIFT,VAALIFT, Mucosal Advancement Flap, Anal fistula Plug തുടങ്ങിയ ചികിത്സകളാണ്.
ആയുർവേദ ശാസ്ത്രത്തിൽ ചെയ്തു വരുന്ന ചികിത്സകൾ ക്ഷാരസൂത്ര, IFTAK, ക്ഷാരവർത്തി, തുടങ്ങിയ ചികിത്സകളാണ്.

▪️ ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സകളുടെ മേന്മയും പോരായ്മയും പറയാമോ?

ആധുനിക വൈദ്യശാസ്ത്രത്തിൽ ഏറ്റവും വിജയസാധ്യത ഉള്ളത് fistulectomy,fistilotomy എന്നീ രണ്ട് സർജറികൾക്കാണ്. ഇതിൽ ഫിസ്റ്റുല നാളത്തെ കീറി തുറന്നുവെച്ച് മുറിവുണക്കിയെടുക്കുകയാണ് ചെയ്യുന്നത്. നാളങ്ങൾ പൂർണ്ണമായും മുറിക്കുന്നതിനാൽ വിജയശതമാനം കൂടുതലാണ് .എന്നാൽ submucosal, low intersphincteric fistula പോലുള്ളയിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. സങ്കീർണ ഫിസ്റ്റുലകളിൽ മലനിയന്ത്രണ ശേഷി തരുന്ന പേശികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ അവയ്ക്ക് സർജറിയിൽ കേടുപാടുകൾ ഉണ്ടായാൽ മലനിയന്ത്രണ ശേഷി തകരാർ ഉണ്ടാകും എന്നുള്ളത് ഇതിൻറെ പോരായ്മയാണ്. Fibrin glue ചികിത്സകൾക്ക് ഉയർന്ന ചികിത്സാചിലവും പരാജയ സാധ്യതയുമാണ് ഉള്ളത്. ലേസർ ചികിത്സയിൽ മലനിയന്ത്രണ ശേഷി തകരാറ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പരാജയ സാധ്യത വളരെ വളരെ കൂടുതലാണ്. High intersphincteric fistula, supra levator fistula, high transphincteric fistula, blind ending high fistula, horse shoe fistula, rectovaginal fistula തുടങ്ങിയ ഫിസ്റ്റുലകൾ വിജയപ്രദമായി ചികിത്സിക്കുന്നതിൽ ആധുനിക വൈദ്യശാസ്ത്രത്തിന് ഇപ്പോഴും പരിമിതികൾ ഉണ്ട്. റോബോട്ടിക് സർജറി പോലും വ്യാപകമായ ഇക്കാലത്ത് ഇത്തരം സങ്കീർണ്ണ ഫിസ്റ്റുലകൾക്കു മുന്നിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നു എന്നുള്ളത് വാസ്തവമാണ്.

▪️ ആയുർവേദ ശാസ്ത്രത്തിലെ ഫിസ്റ്റുലക്കുള്ള ചികിത്സകളുടെ മേന്മകളും പോരായ്മകളും എന്തൊക്കെയാണ്?

ആയുർവേദ ശാസ്ത്രത്തിൽ ഫിസ്റ്റുലക്ക് ഏറ്റവും വ്യാപകമായി ചെയ്തുവരുന്ന ചികിത്സ ക്ഷാരസൂത്രമാണ്. സാധാരണ സർജറിയെക്കാളും വിജയശതമാനവും സുരക്ഷിതത്വവും കൂടുതലാണ് ഈ ചികിത്സയ്ക്ക്. മലനിയന്ത്രണ ശേഷി തകരാർ ഉണ്ടാവുകയില്ല എന്നത് ഒരു മേന്മയാണ്. ആവർത്തന സാധ്യത തുലോം കുറവാണ്. ചികിത്സാകാലയളവിൽ രോഗികൾക്ക് ജോലിയിൽ തുടരാം എന്നുള്ളതും വലിയ മുറിവുകൾ ഇല്ല എന്നതും ആശ്വാസകരമാണ്. എന്നാൽ ചില രോഗികൾക്ക് നല്ല വേദനയും ദൈർഘ്യമേറിയ ചികിത്സാ കാലയളവും ഒരു പരിമിതിയായി കണക്കാക്കപ്പെടുന്നു. ഫിസ്റ്റുലയുമായി ബന്ധപ്പെട്ട് drainage നടക്കാത്ത blind tracts ഉണ്ടെങ്കിൽ ചികിത്സ പരാജയപ്പെടാൻ സാധ്യത കൂടുതലാണ്.

ഫിസ്റ്റുലചികിത്സയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന IFTAK എന്ന ചികിത്സയുടെ ആവിർഭാവത്തോടെ ഫിസ്റ്റുല ചികിത്സ കൂടുതൽ വിജയപ്രദവും ലളിതവുമായി തീർന്നു. അതി സങ്കീർണമായ ഫിസ്റ്റുല പോലും IFTAK ചികിത്സയിലൂടെ വളരെ ഉയർന്ന വിജയസാധ്യതയോടു കൂടി ചികിത്സിക്കാൻ കഴിയുന്നതാണ്. ചെറിയ മുറിവുകളും കുറഞ്ഞ ചികിത്സ സമയവും കുറഞ്ഞ വേദനയും ആണ് ഇതിൻറെ പ്രത്യേകത. മലനിയന്ത്രണ ശേഷി തീരെ ഉണ്ടാവുകയുമില്ല. (2007 ൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ Dr. മനോരഞ്ച്ചൻ സാഹു എന്ന ആയുർവേദ സർജൻ ആണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിന് 2023 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.)

▪️ആധുനിക വൈദ്യത്തിലെ സർജറിയും(Fistulectomy), IFTAK ട്രീറ്റ്മെൻ്റും തമ്മിൽ താരതമ്യം ചെയ്തു പറയാമോ?

സാധാരണയായി ചെയ്യുന്ന ഫിസ്റ്റുല സർജറി താഴെപ്പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്

1.ഫിസ്റ്റുല നാളത്തിന് ചുറ്റിലുമുള്ള മാംസം മുഴുവൻ തുരന്ന്/ മുറിച്ച് നീക്കം ചെയ്യേണ്ടി വരുന്നതിനാൽ ഉണ്ടാകുന്ന വലിയ മുറിവുകൾ നിമിത്തം നീണ്ട നാൾ ആശുപത്രിവാസം, വേദന, മുറിവുകൾ ഉണങ്ങാൻ കാലതാമസം എന്നിവ ഉണ്ടാകുന്നു.

2.സങ്കീർണ്ണ ഫിസ്റ്റുലകളിൽ മല നിയന്ത്രണശേഷി തകരാർ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികമാണ് .
3.ഉയർന്ന ആവർത്തന സാധ്യത ഉള്ളതിനാൽ സർജറിക്ക് ശേഷവും രോഗം വീണ്ടും വന്നു കൊണ്ടിരിക്കുന്ന അവസ്ഥ.

4. ഭീമമായ ചികിത്സാചെലവ്.

5.Colostomy- യിലേക്ക് നയിച്ചേക്കാവുന്ന ചികിത്സാസങ്കീർണതകൾ.

IFTAK (INTERCEPTION OF FISTULA
TRACT WITH APPLICATION OF KSHARASUTHRA) എന്ന നവീന ആയുർവേദ ചികിത്സകൊണ്ട് മുകളിൽ സൂചിപ്പിച്ച എല്ലാ സങ്കീർണതകളും ഒഴിവാക്കാം എന്നു മാത്രമല്ല;

1.ആശുപത്രിവാസം ആവശ്യമില്ല.

2. അനസ്തേഷ്യയുടെ ആവശ്യമില്ല. (ലോക്കൽ അനസ്തേഷ്യ മതിയാകും).

3.വളരെ ചെറിയ മുറിവുകൾ.

4.അതിസങ്കീർണ്ണമായ ഫിസ്റ്റുല പോലും വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാം.

5.ചികിത്സ കാലയളവിൽ ജോലിയിൽ തുടരാൻ ആകും.

6.ആവർത്തന സാധ്യതയില്ല.

7.കൃത്യതയാർന്ന രോഗനിർണയം; ഓരോ രോഗിയുടെയും രോഗത്തിന്റെ വ്യാപ്തിക്കും സങ്കീർണതകൾക്കും അനുസരിച്ചു ഏറ്റവും അനുയോജ്യമായ ചികിത്സാക്രമങ്ങൾ.

▪️ ചികിത്സയ്ക്കു ശേഷവും മലദ്വാര ഫിസ്റ്റുല ആവർത്തിച്ചു വരാൻ കാരണമെന്ത് ? അല്ലെങ്കിൽ മലദ്വാര ഫിസ്റ്റുലയുടെ സർജറി പരാജയപ്പെടാൻ കാരണമെന്ത്?

ആധുനിക വൈദ്യശാസ്ത്രത്തിലായാലും ആയുർവേദ ശാസ്ത്രത്തിലായാലും മലദ്വാര ഫിസ്റ്റുല ചികിത്സയ്ക്കുശേഷം ആവർത്തിച്ചു വരുന്നതും ചികിത്സ പരാജയപ്പെടുന്നതും ഡോക്ടറെയും രോഗിയെയും ഒരുപോലെ വിഷമസന്ധിയിൽ ആക്കുന്ന അവസ്ഥയാണ്. പരാജയ സാദ്ധ്യതയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

1. മലദ്വാരത്തിന് ഉള്ളിൽ തുറക്കുന്ന ഭാഗം (internal opening of fistula tract) കൃത്യമായി ചികിത്സയ്ക്ക് വിധേയമാക്കാതിരിക്കുക. ചികിത്സയ്ക്കു ശേഷവും തുറന്നു തന്നെ ഇരുന്നാൽ രോഗം തുടർന്നു നിൽക്കുവാൻ കാരണമാകും.

2. പ്രധാന നാളിയോട് അനുബന്ധിച്ച് അനുബന്ധ നാളികൾ ഉണ്ടായാൽ, അവയെ കൃത്യമായി ഡ്രെയിനേജിനും നാളി ഉണങ്ങുന്നതിനും അവസരം ഒരുക്കാതിരുന്നാൽ അനുബന്ധ നാളി ചികിത്സയ്ക്കുശേഷം ആക്ടീവ് ആവുകയും രോഗം വീണ്ടും വരികയും ചെയ്യും.

3. പ്രധാന നാളിയോട് അനുബന്ധിച്ച് ഒരിടത്തും തുറക്കാത്ത അനുബന്ധ നാളികളുടെ (blind tracts) സാന്നിധ്യം.

4. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഫിസ്റ്റുല നാളങ്ങൾ (horse shoe fistula)കൃത്യമായ രീതിയിൽ ഡ്രെയിനേജിന് വിധേയമാകാതിരുന്നാൽ പരാജയ സാധ്യത കൂടുതലാണ്.

5. രണ്ട് വലയപേശികളുടെ ഇടയിൽ ( intersphincteric abscess collection) ചികിത്സയ്ക്കു ശേഷവും പഴുപ്പ് നിന്നാൽ രോഗം വീണ്ടും വരാൻ കാരണമാകും.

6. ulcerative colitis, crohn’s disease തുടങ്ങിയ വൻകുടലിൽ വീക്കം ഉണ്ടാക്കുന്ന തരത്തിലുള്ള രോഗമുള്ളവരിൽ രോഗം ആവർത്തിക്കുവാൻ സാധ്യത കൂടുതലാണ്. അത്തരക്കാരിൽ അനുബന്ധ ഔഷധസേവയും കൂടെ ചികിത്സാകാലയളവിൽ തീർച്ചയായും വേണ്ടതാണ്.

7. സങ്കീർണ്ണ ഫിസ്റ്റുലകളിൽ ലേസർ സർജറിക്ക് വിധേയരാകുന്നവരിൽ ആവർത്തനസാദ്ധ്യത വളരെ കൂടുതലാണ്.

8. ചികിത്സയ്ക്കു ശേഷവും ഫിസ്റ്റുലക്ക് കാരണക്കാരായ മലദ്വാര ഗ്രന്ഥികളിലെ (crypto anal glands)പഴുപ്പും സ്രാവവും പൂർണമായി ഭേദമായില്ലായെങ്കിലും രോഗം തിരിച്ചുവരാം.

9. മലദ്വാര ഫിസ്റ്റുല ചികിത്സിക്കുന്ന സർജന് ചികിത്സാ പരിചയം കുറവാണെങ്കിലും രോഗം ആവർത്തിക്കാം.

✒️Master of Surgery (Ay.)ക്കു ശേഷം Minimal Invasive Proctology -യിൽ പരിശീലനം ലഭിച്ച ഡോക്ടർ ദീപു സുകുമാറിന്റെ നേതൃത്വത്തിൽ ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്നത്.

🔖തിരുവനന്തപുരം തിരുമലയ്ക്കടുത്ത് വിജയ മോഹിനി മില്ലിന് സമീപവും, തൃശ്ശൂരിൽ കൂർക്കഞ്ചേരിയിലും ആണ് ഇത്തരം ചികിത്സകൾ ചെയ്യുന്ന ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്. മലദ്വാരഫിസ്റ്റുലയ്ക്കും പെരിഏനൽ ആബ്‌സെസ്സിനും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വേദനാരഹിതവും വീണ്ടും ആവർത്തന സാധ്യത ഇല്ലാത്തതുമായ, സർജറിയുടെ വേദനയോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത വിദഗ്ധ ചികിത്സകൾ നൽകുന്നു.

🔖ചികിത്സയെ പറ്റിയും നിങ്ങളുടെ ഇപ്പോഴത്തെ രോഗാവസ്ഥയെ പറ്റിയും വിശദമായി അറിയുന്നതിനും, ആവശ്യമെങ്കിൽ ഡോക്ടറോട് സംസാരിക്കുവാനും 9496350654 – ഈ നമ്പറുമായി ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *